Description
ബുദ്ധന്റെ സഞ്ചാരവഴികള്‍ കെ.എന്‍.ഗണേശ്
ബൗദ്ധദ്ചിന്തയുടെ സൂക്ഷ്മവിതാനങ്ങളിലൂടെ സഞ്ചരിക്കാനുള്ള പ്രയത്നമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധന്‍ എന്നു വിളിക്കപ്പെട്ട ശ്രമണഗാൌതമന്‍, ശാകൃഭഗവാന്‍ എന്നിവരെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമായും ഇതിലുള്ളത്. ബുദ്ധമതം ഏഷ്യയിലെമ്പാടും ഉണ്ടാക്കിയ സ്വാധീനം
വിവിധ തരത്തിലാണ്. ഏകതാനമായ ഒരു രൂപത്തിലല്ല അതുണ്ടായത്. ഡോ.ബി.ആര്‍. അംബേദ്കറിന്റെ പരിശ്രമങ്ങളിലൂടെ വളര്‍ന്നുവന്ന ബൗദ്ധചിന്താപദ്ധതിയും ഇപ്പോള്‍ നമുക്കു മുമ്പിലുണ്ട്. ചുരുക്കത്തില്‍ ഗൌതമബുദ്ധന്റെ വഴികളന്വേഷിച്ചു പോകുന്ന ഗ്രന്ഥമാണിത്. ചരിത്രകാരനായ കെ.എന്‍.ഗണേശിന്റെ ധൈഷണികസഞ്ചാരങ്ങളുടെ സവിശേഷതകളും ഈ കൃതിയുടെ ഉള്ളടക്കത്തില്‍ നന്നേ ദൃശ്യമാണ്.
കേരള സാഹിത്യ അക്കാദമി