Description
സുവർണ്ണൻ കള്ളിക്കാട്
സ്വാമി അംബികാനന്ദ
ബ്രഹ്മശ്രീ ശ്രീധർ തിക്കുറിശ്ശി
ഈശ്വരാരാധനയുടെ മൂന്നു വ്യത്യസ്തമാർഗ്ഗങ്ങളാണ് തന്ത്ര-മന്ത്ര-യന്ത്രങ്ങൾ. ആഗമനസിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായതും ആദ്ധ്യാത്മികോപാസനയുടെ പ്രായോഗികശാസ്ത്രവുമായ തന്ത്രശാസ്ത്രത്തേയും, സനാതനധർമ്മദേവതകളെ പ്രകീർത്തിക്കുന്ന മന്ത്രങ്ങളെയും ഈശ്വരാനുഗ്രഹത്തിന്റെ സമൂർത്തരൂപങ്ങളായ യന്ത്രങ്ങൾ. ആഗമങ്ങൾ ഗുരുമാഹാത്മ്യം, മുദ്രകൾ, മന്ത്രന്യാസം, ഷോഡശോപചാരം, നാമവും ദീപവും, മന്ത്രജപരീതികൾ, ക്ഷേത്രവും വിഗ്രഹവും, ക്ഷേത്രഗോപുരമാഹാത്മ്യം, വിഗ്രഹപ്രതിഷ്ഠ, അഷ്ടബന്ധകലശം, കലശാഭിഷേകം, കടുശർക്കരയോഗം, പ്രതിഷ്ഠ, നിവേദ്യം, നിർമ്മാല്യധാരി, ധ്വജം, കൊടിമരം, ഉത്സവം, ശീവേലി, നീരാജനം, ക്ഷേത്രവാദ്യങ്ങൾ, ശീവേലിപാണി, ഹോമങ്ങൾ തുടങ്ങിയ നിരവധി താന്ത്രികവിഷയങ്ങളും, എന്താണ് മന്ത്രം, മന്ത്രജപരീതി, അഷ്ടാംഗയോഗവിദ്യ, ദേവതകളും ധ്യാന ശ്ലോകങ്ങളും, മൂലമന്ത്രങ്ങൾ, ബീജാക്ഷരങ്ങൾ, മഹാമൃത്യുഞ്ജയ മന്ത്രം, അഘോരമന്ത്രം, ഭുവനേശ്വരിമന്ത്രം, ശൂലിനിമന്ത്രം, വനദുർഗ്ഗാമന്ത്രം, വിഷ്ണുമായാമന്ത്രം, യക്ഷിണിമന്ത്രം, ദക്ഷിണാമൂർത്തിമന്ത്രം, കുബേരമന്ത്രം, രക്തചാമുണ്ഡിമന്ത്രം, അന്നപൂർണ്ണേശ്വരിമന്ത്രം, വീരഭദ്രമന്ത്രം, പക്ഷിദുർഗ്ഗാമന്ത്രം, രക്തചാമുണ്ഡിമന്ത്രം, തുടങ്ങിയ ക്ഷിപ്രഫലസിദ്ധിയുള്ള അനേകം മന്ത്രങ്ങളും മഹാഗണപതിയന്ത്രം, മഹാസുദർശനയന്ത്രം, മൃത്യഞ്ജയ യന്ത്രം, ത്രൈലോക്യമോഹന യന്ത്രം, അശ്വാരൂഢയന്ത്രം, മദനകാമേശ്വരിയന്ത്രം, നരസിംഹയന്ത്രം, അഘോര യന്ത്രം, ശരഭയന്ത്രം, വന ദുർഗ്ഗായന്ത്രം, ഗരുഡയന്ത്രം, വശ്യയന്ത്രം, ശുലിനിയന്ത്രം, സന്താനഗോപാലയന്ത്രം, വീരഭദ്രയന്ത്രം, ധനിവശ്യയന്ത്രം, ശത്രുമാരണയന്ത്രം, സുബ്രഹ്മണ്യയന്ത്രം, പാശുപതയന്ത്രം, രക്തചാമുണ്ഡിയന്ത്രം, ശ്രീചകം തുടങ്ങിയ നിരവധി യന്ത്രങ്ങളെക്കുറിച്ചും സാധാരണ വായനക്കാരനും മനസിലാകും വിധം ഈ ഗ്രന്ഥത്തിൽ വിശദമായും ലളിതമായും വിവരിക്കുന്നു, വിദ്യാഭ്യാസപരമായ ബുദ്ധിമുട്ടുകൾ, മാറാരോഗങ്ങൾ, കർമ്മരംഗത്തെ തടസങ്ങൾ, ഗ്രഹനിർമ്മാണ തടസം, വിവാഹതടസം, വന്ധ്യത, ദാരിദ്ര്യം, ശത്രുദോഷം തുടങ്ങിയ അഷ്‌ടദോഷങ്ങൾ
നേരിടുന്നതിനും, ജീവിത പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ഉത്തമമായ ഒരു വിശിഷ്ടഗ്രന്ഥം.