Description
തന്ത്രയുടെ വിപുലലോകങ്ങളെ, അതിന്റെ ചരിത്രപരവും
സങ്കല്പപരവും അനുഭൂതിപരവുമായ തലങ്ങളെ പ്രത്യേകമായി
തിരിച്ച് ആധികാരികമായി തയ്യാര്‍ ചെയ്യപ്പെട്ട ഗ്രന്ഥം.
തന്ത്രയുടെ ലോകം മുഴുവന്‍ ആഭിചാരക്രിയകളാണെന്നൊരു അന്ധവിശ്വാസം പ്രചരിപ്പിക്കപ്പെടാന്‍ ഒരു കാരണം ഇവയുടെ ലക്ഷ്യം മോക്ഷമാണെന്ന സങ്കല്പം കൈമോശം വന്നതാണ്. മോക്ഷസങ്കല്പം വേദാന്തര്‍ഗതവുമാണ്. അതിനാല്‍ തന്ത്രയുടെ അടിത്തറ വേദങ്ങളാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുക എന്ന ചരിത്രപരമായ ദൗത്യം ഇവിടെ നിര്‍വഹിക്കപ്പെടുന്നു. അതേസമയം വിദ്യയുടെ സാക്ഷീഭാവത്തില്‍
തന്ത്രയെ സമഗ്രമായി നമുക്ക് ഇവിടെ കാണിച്ചുതരികയും ചെയ്യുന്നു.
തന്ത്രയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ ഇച്ഛിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് പ്രചോദനത്തിനും അവര്‍ക്കു തെറ്റുകള്‍ പറ്റാതിരിക്കാനുള്ള കരുതലിനും സഹായിക്കുന്ന അപൂര്‍വമായ രചന.
Reviews
There are no reviews yet.