Description
മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണിൽ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയർപ്പിൽ കുതിർന്ന അക്ഷരങ്ങൾ കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ആകുലതകളും വ്യാകുലതകളും നൊമ്പരങ്ങളും നിരാശകളും സ്നേഹവും സ്നേഹനിരാസങ്ങളുമെല്ലാം അനുവാചകരുടെ മനസ്സുകളിൽ ആഴത്തിൽ സ്പർശിക്കും വിധം എഴുതിഫലിപ്പിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരനായ തകഴിയുടെ ശ്രദ്ധേയകഥകളുടെ സമാഹാരം.