Description
ജോസി വാഗമറ്റം
സൂപ്പർഹിറ്റ് ത്രില്ലർ നോവൽ
പോലീസ് അവനെ കൊണ്ടുപോയി ജീപ്പിൽ കയറ്റിയിരുത്തി. ആൾക്കൂട്ടം ഉച്ചത്തിൽ ശകാരിക്കുകയും പല കമന്റുകളും വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. ഇന്നലെവരെ തന്നോട് ചിരിച്ചവരും കുശലം പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. പോലീസുകാരുടെ വലയം ഭേദിച്ച് ഒരു തിരമാല പോലെ തള്ളിക്കയറാൻ വെമ്പുകയാണവർ. പോലീസ് ജീപ്പ് സ്റ്റാർട്ടായി. ആൾക്കൂട്ടത്തിനിടയിലൂടെ അത് റോഡിലേക്കു നീങ്ങി. ആരൊക്കെയോ ജീപ്പിലിടിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഔസേപ്പച്ചനും അമ്മയും സ്റ്റേഷന് വരാന്തയിൽ നിൽക്കുന്നത് ജീപ്പിലിരുന്നുകൊണ്ട് വിൻസെന്റ് കണ്ടു. ജീപ്പോടിക്കൊണ്ടിരുന്നു.