Description
ഐ.ടിക്കൊരു പഠിപ്പുര
കെ. അന്‍വര്‍ സാദത്ത്
മലയാള മനോരമ പഠിപ്പുരയില്‍ ഐടി എക്സ്പെര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വിപുലീകരിച്ചു സമാഹരിച്ച പുസ്തകം. കേരളത്തിലെ നാല്പതു ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികളുടെ ഐടി അധിഷ്ഠിത പഠനത്തെ സഹായിക്കുന്നതോടൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാങ്കേതിക തല്പരര്ക്കും വിജ്ഞാനപ്രദമായ ഉള്ളടക്കം. കംപ്യൂട്ടര്‍ ഉപയോഗം, സ്വതന്ത്ര സോഫ്റ്റ്വെയര്, ഗ്രാഫിക്സ്, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, വെബ്, സോഷ്യല്‍ നെറ്റ്വര്‍ക്ക്, വിക്കിപീഡിയ തുടങ്ങി അനിമേഷന്‍, ഓഡിയോ-വിഡിയോ എഡിറ്റിങ്, ഭൂവിവരവ്യവസ്ഥ എന്നിവ വരെയുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പിലെ ഐടി@സ്കൂള്‍ പ്രോജക്റ്റ്, വിക്ടേഴ്സ് വിദ്യാഭ്യാസ ചാനല്‍ എന്നിവയുടെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഇ-ഗവേണന്‍സ് മാനേജറും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ടെക്നിക്കല്‍ ഡയറക്ടറുമായിരുന്ന കെ. അന്‍വര്‍ സാദത്താണ് തയാറാക്കിയിരിക്കുന്നത് എന്നത് ഈ പുസ്തകത്തിന് അപൂര്‍വതയും ആധികാരികതയും നല്കുന്നു.