Description
ടാര്‍സന്‍ ഗ്രേസ്റ്റോക്ക് പ്രഭുവായതോടുകൂടി ദുഷ്ടന്മാരും ചതിയന്മാരുമായ മനുഷ്യരുടെ ശത്രുതയ്ക്ക് പാത്രമായിത്തീര്‍ന്നു. ഇക്കൂട്ടര്‍ അദ്ദേഹത്തിന്റെ പുത്രനെ തട്ടിക്കൊണ്ടുപോയി, ഭാര്യയെ തടവിലാക്കി. ഒടുവില്‍ ടാര്‍സനെയും കെണിയില്‍ അകപ്പെടുത്തി വിജനമായ ഒരു ദ്വീപില്‍ കൊണ്ടുതള്ളി. ഷീറ്റ എന്ന പുള്ളിപ്പുലിയുടെയും അക്കൂട്ട് എന്ന ഭീമാകരനായ ആള്‍ക്കുരങ്ങിന്റെയും സഹായത്തോടെ ടാര്‍സന്‍ ആ വിജനമായ ദ്വീപില്‍നിന്നും രക്ഷപ്പെടുന്നു. മുഗാമ്പി എന്ന കാട്ടുജാതിക്കാരനോടൊപ്പം ടാര്‍സനും കൂട്ടരും ശത്രുക്കളെ വേട്ടയാടാന്‍ ആരംഭിച്ചു. തന്റെ ഭാര്യയെയും കുട്ടിയേയും രക്ഷിച്ചാല്‍ മാത്രം പോരാ-ദ്രോഹികളോട് പ്രതികാരം ചെയ്യുകയും വേണം, പക്ഷേ അപ്പോഴേക്കും ടാര്‍സന്റെ ശത്രുക്കള്‍ ഘോരവനത്തിന്റെ അഗാധയിലെങ്ങോ മറഞ്ഞുകഴിഞ്ഞിരുന്നു.
Reviews
There are no reviews yet.