Description
ഭീകരമായ ആ മുള്‍വനത്തിനപ്പുറത്ത് മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ടില്ല- ടാര്‍സന്റെ വിമാനം ആദ്യത്തെ സോളോ ഫ്‌ളൈറ്റില്‍ തകര്‍ന്നു വീഴുന്നതു വരെ. മുള്‍വന സീമയ്ക്കുള്ളില്‍ സുന്ദരമായ ഒരു ജനപഥം. അവിടെ ഭീകരരൂപിണികളായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളേക്കാള്‍ അധമന്‍മാരായി കണക്കാക്കുന്നു. അതാണ് അലാലി വര്‍ഗക്കാരുടെ നാട്ടുനടപ്പ്. അലാലിദേശത്തിനും അപ്പുറത്ത് പതിനെട്ട് ഇഞ്ചുമാത്രം ഉയരമുള്ള എറുമ്പു മനുഷ്യരുടെ രാജ്യം ട്‌റോഹനഡാല്‍ മാക്കസ്. അവിടെ ടാര്‍സന്‍ വിശിഷ്ടാതിഥിയായി മാനിക്കപ്പെട്ടു-വെല്‍ടോപ്പിസ് മാക്കസ് രാജ്യത്തെ യോദ്ധാക്കള്‍ ഒരു വര്‍ഗയുദ്ധത്തില്‍ അദ്ദേഹത്തെ തടവുകാരനാക്കുന്നതുവരെ. തങ്ങളുടെ ശാസ്ത്രസിദ്ധികള്‍ പ്രയോഗിച്ച് അവര്‍ അദ്ദേഹത്തിന്റെ ഭീമാകാരം ഹ്രസ്വമാക്കി. പതിനെട്ടു ഇഞ്ചുകാരനായിതീര്‍ന്ന ടാര്‍സനെ അവര്‍ കല്ലുമടത്തൊഴിലാളിയാക്കി.







Reviews
There are no reviews yet.