Description
ജ്വലിക്കുന്ന ദേവന്റെ മുഖ്യപൂജാരിണിയും, ഓപ്പാറിലെ രാജ്ഞിയുമായ ലാ സ്വന്തം പ്രജകളാൽ തടവിലാക്കപ്പെട്ടു. സിംഹങ്ങളെ സൂക്ഷിക്കുന്ന മുറിയ്ക്കരികെയാണ് അവൾക്ക് വേണ്ടി കാരാഗൃഹമൊരുക്കിയത്. ടാർസൻ രംഗത്തെത്തി അതിസാഹസികമായി ലാ യെ രക്ഷിച്ച് വനാന്തരത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്നാൽ വിധിവൈപരീത്യംകൊണ്ട് ഇരുവരും വേർപിരിഞ്ഞു. ലാ ഒരു വെള്ളക്കാരി യുവതിയോടൊത്ത് യാത്ര തുടർന്നുവെങ്കിലും വിപദിധൈര്യം അവളെ രക്ഷിച്ചില്ല. അടിമക്കച്ചവടക്കാരായ ഒരു കൂട്ടം അറബികൾ ലായെ ബന്ധനത്തി ലാക്കി. ആഫ്രിക്കയിലും യൂറോപ്പിലും കലാപം സൃഷ്ടിക്കാൻ ഒരുങ്ങി പുറപ്പെട്ട ഭീകരസംഘത്തോട് ഏറ്റുമുട്ടുകയായിരുന്ന ടാർസൻ, ലായ്ക്ക് നേരിട്ട ദുരന്തം അറിഞ്ഞതേയില്ല.







