Description
പണ്ടെങ്ങോ അന്തര്‍ദ്ധാനം ചെയ്തതും ഐതിഹ്യപ്രസിദ്ധവുമായ അറ്റ്‌ലാന്റിസ് നാട്ടിലേക്ക് കയറ്റി അയയക്കാന്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണക്കട്ടികള്‍ നിറഞ്ഞ നിലവറകള്‍, അവയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന വിസ്മൃതമായ ഓപ്പാര്‍നഗരം. അവിടെ ജ്വലിക്കുന്ന ദേവന്റെ രക്തരൂക്ഷിതമായ ബലിപീഠം സ്ഥിതിചെയ്തു. തന്റെ കൊലക്കയത്തില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ട ടാര്‍സനെ മുഖ്യപൂജാരിജിയും മോഹനസുന്ദരിയുമായ ലാ സ്വപ്‌നത്തില്‍ സന്ദര്‍ശിച്ചു. ടാര്‍സനെ വീണ്ടും കണ്ടുമുട്ടിയാല്‍ വകവരുത്തണമെന്ന് വിരൂപികളായ പുരോഹിതന്മാര്‍ പ്രതിജ്ഞ ചെയ്ത്ിരിക്കുകയാണ്. അപ്പോഴാണ് നിലവറയില്‍ വച്ചുണ്ടായ ഒരു ഭൂകമ്പത്തിന്റെ ആഘാതത്തില്‍ തന്റെ ബാല്യകാലത്ത് കാട്ടുകുരങ്ങുകളോടൊപ്പം ജീവിച്ച കാര്യമൊഴികെ തന്റെ ഭാര്യയേയും ഭവനത്തേയും മറന്നു പോകത്തക്ക വിധത്തില്‍ ടാര്‍സന് പരുക്കേറ്റു.
Reviews
There are no reviews yet.