Description
ടാര്‍സന്റെ പ്രതികാര ദാഹത്തില്‍നിന്നു രക്ഷപ്പെടാന്‍ ലഫ്റ്റനന്റ് ഓബര്‍ ഗാറ്റ്‌സ് ജീവനും കൊണ്ട് പലായനം ചെയ്യുന്നു. കഷ്ടകാലത്തിന്, അയാള്‍ ടാര്‍സന്റെ ഭാര്യയായ ജെയിനിനെയും ബലമായി കൂട്ടിക്കൊണ്ടു പോകുകയാണ്. ടാര്‍സനാകട്ടെ, നേര്‍ത്തുപോയ അവരുടെ ഗന്ധത്തെ പിന്തുടര്‍ന്ന് മനുഷ്യന്‍ അതേവരെ കാലുകുത്തിയിട്ടില്ലാത്ത ഒരു ഭൂവിഭാഗത്തില്‍ എത്തിച്ചേര്‍ന്നു. കൈകൊണ്ടെന്നപോലെ ആയുധംപോലും ഉപയോഗിക്കാന്‍ ഉപയുക്തമായ വാലോടു കൂടിയവരും അന്യോന്യം തലകൊയ്യാന്‍ നടക്കുന്നവരുമായ വാസ്‌ഡോണ്‍, ഹോഡോണ്‍ എന്നു വംശനാമങ്ങളുള്ള മനുഷ്യതുല്യരായ ജീവികള്‍ വസിക്കുന്ന ചാന്‍-ഉല്‍-ഡോണ്‍ എന്ന പ്രദേശമായിരുന്നു അത്. ചരിത്രാതീതകാലത്ത് ജീവിച്ചു മണ്ണടിഞ്ഞുപോയി എന്നു വിശ്വസിക്കപ്പെടുന്ന ട്രസ്‌റാ ടോപ്‌സ് എന്ന വ്യാളിയും അവിടെ ജീവനോടുകൂടി നടക്കുന്നു. നിരന്തരമായ അന്വേഷണത്തില്‍ പ്രേരിതനായി, ഒടുവില്‍ ടാര്‍സന്റെ പുത്രനായ കെറാക്കും അവിടെ വന്നുചേരുന്നു.
Reviews
There are no reviews yet.