Description
ഒരുപിടി സിനിമകള്‍കൊണ്ട് ആസ്വാദകലോകത്തെ വിസ്മയിപ്പിച്ച് പ്രതിഭയുടെ ഒരു കൊള്ളിയാനായി മിന്നിപ്പൊലിഞ്ഞുപോയ ടി.എ ഷാഹിദിന്റെ നാലുതിരക്കഥകള്‍
കുടുംബജീവിതത്തിന്റെ നേരനുഭവങ്ങളിലൂടെ മലയാളസിനിമയിലെ ട്രെന്‍ഡ് സെറ്ററായ ബാലേട്ടന്‍, കഥാപാത്രങ്ങളുടെയും കഥാന്തരീക്ഷത്തിന്റെയും പുതുമയും ഉദ്വേഗത്തെ നര്‍മംകൊണ്ടും പൊതിഞ്ഞ ശൈലിയും കൊണ്ട് എക്കാലത്തെയും ഹിറ്റുകളിലൊന്നായ രാജമാണിക്യം, ശുദ്ധമായ പ്രണയകഥ ഒരു ത്രില്ലറിന്റെ പശ്ചാത്തലത്തിലവതരിപ്പിച്ച മാമ്പഴക്കാലം, ഒടുങ്ങാത്ത കുടിപ്പകയുടെയും പ്രതികാരത്തിന്റെയും കഥയുടെ തീപ്പൊള്ളല്‍ കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ അനുഭവിപ്പിച്ച അലിഭായ്…
വ്യത്യസ്ത ലോകങ്ങളിലൂടെ പുതിയ കാലത്തിന്റെ ജീവിതങ്ങളെ അവതരിപ്പിച്ച് വിജയസിനിമകള്‍ക്ക് ഒരു പുതിയ രസതന്ത്രം തീര്‍ത്ത നാലുതിരക്കഥകളുടെ സമാഹാരം
Reviews
There are no reviews yet.