Description
ഉത്തരേന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തിലെ
നിരക്ഷരരായ മനുഷ്യര്‍ക്കു വേണ്ടി സ്വയം ഉഴിഞ്ഞുവെച്ച
മലയാളി വനിതയുടെ യഥാര്‍ത്ഥജീവിതത്തിന്റെ
നോവലാഖ്യാനം. വായനക്കാര്‍ക്ക് പ്രണയത്തിന്റെയും
നിരാശയുടെയും വേദനയുടെയും മറ്റൊരു ലോകം
കാട്ടിത്തരുന്ന അഭൗമമായ വായനാനുഭവം. രൂപഘടനയാണ് ഈ നോവലിന്റെ പ്രധാന സവിശേഷത. ആത്മകഥയിലൂടെ, അനുഭവങ്ങളിലൂടെ, ആഖ്യാനങ്ങളിലൂടെയാണ് നോവല്‍ ഇതള്‍വിടര്‍ത്തുന്നത്. ആഖ്യാതാവിന്റെ അന്വേഷണവും കണ്ടെത്തലും നോവലിനെ സാധ്യമാക്കുന്നു. നോവലിസ്റ്റിന്റെ അദൃശ്യസാന്നിദ്ധ്യം ഇതില്‍ എപ്പോഴും കാണാം. ശ്രദ്ധാലുവായ വായനക്കാരനെയാണ് നോവല്‍ ക്ഷണിക്കുന്നത്.
പ്രദീപ് പനങ്ങാട്
ഉത്തരേന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തിലെ
നിരക്ഷരരായ മനുഷ്യര്‍ക്കു വേണ്ടി സ്വയം ഉഴിഞ്ഞുവെച്ച
മലയാളി വനിതയുടെ യഥാര്‍ത്ഥജീവിതത്തിന്റെ
നോവലാഖ്യാനം. വായനക്കാര്‍ക്ക് പ്രണയത്തിന്റെയും
നിരാശയുടെയും വേദനയുടെയും മറ്റൊരു ലോകം
കാട്ടിത്തരുന്ന അഭൗമമായ വായനാനുഭവം.