Description
ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ എഴുത്തുകരിലൊരാളായി ഡി.എച്ച്.ലോറന്‍സ് എങ്ങനെയാണ് രൂപംകൊണ്ടതെന്ന് ആദ്യകാലത്തെഴുതിയ ഈ ചെറുകഥകളിലൂടെ നമുക്ക് വായിച്ചറിയാന്‍ കഴിയും. അസാധാരണമായ മൗലികതയും തന്റേടവും പ്രകടിപ്പിക്കുന്ന പതിനഞ്ച് കഥകള്‍.
സങ്കീര്‍ണരും വിവേകമതികളും പെട്ടന്നു പ്രതികരിക്കുന്നവരുമായ കഥാപാത്രങ്ങളിലൂടെ മനുഷ്യമനസ്സിന്റെ ആവേഗങ്ങള്‍ അദ്ദേഹം സൂക്ഷമമായി ചിത്രീകരിക്കുന്നു. വൈയക്തികമായ ആഹ്ലാദങ്ങളും ഉപേക്ഷകളും പരാജയങ്ങളും പ്രകൃതിയിലെ നിഗൂഢശക്തികളുമായി ഇടകലരുമ്പോള്‍ ഉണ്ടാകുന്ന ഗഹനമായ ജീവിതസന്ദര്‍ഭങ്ങളിലൂടെ നോവലില്‍ മാത്രമല്ല ചെറുകഥയിലും പരമോന്നതമായ സ്ഥാനം വഹിക്കുന്ന ഒരെഴുത്തുകാരനെയാണ് നാം ഈ സമാഹാരത്തിലൂടെ വായിക്കുക.
പരിഭാഷ: ബി.നന്ദകുമാര്‍
Reviews
There are no reviews yet.