Description
സരസ്വതി
മഹാസമുദ്രത്തിന്റെ അടിത്തട്ടിലൂടൊഴുകുന്ന ജലപ്രവാഹങ്ങൾക്കു തുല്യം, വ്യാസേതിഹാസമായ മഹാഭാരതത്തിന്റെ അന്തർധാരയായൊഴുകുമ്പോഴും, പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അതിശക്തരായ അനേകം കഥാപാത്രങ്ങളിലൊരാൾ സ്ഥൂണാകർണൻ! സ്ഥൂണാകർണനും ശിഖണ്ഡിയും തമ്മിൽ മഹാഭാരതയുദ്ധത്തോളം നീണ്ടു നിൽക്കുന്ന അഭേദ്യമായ ബന്ധത്തിന്റെ നേർക്കാഴ്ചകൾ! അപരവ്യക്തിത്വം വഹിച്ച ശിഖണ്ഡിയും സ്ഥൂണാകർണനും അനുഭവിക്കുന്ന സ്ത്രൈണാനുഭവങ്ങളുടെ തീവ്രസംഘർഷങ്ങൾ ശക്തമായി ആവിഷ്കരിക്കുന്നു, സരസ്വതിയുടെ ഈ നോവൽ. ഭീഷ്മരെ വധിച്ചത് യഥാർത്ഥത്തിൽ അർജുനനോ, അതോ ശിഖണ്ഡിയോ എന്ന സമസ്യക്ക് ഉത്തരം തേടുക കൂടിയാണ് നോവലിസ്റ്റ്.