Description
‘സാധനാബോധിനി’ എന്ന അന്വർത്ഥ നാമധേയമായ വ്യാഖ്യാനത്തോടുകൂടിയ പ്രകൃത ഗ്രന്ഥതല്ലജം ഗരിഷ്ഠവും വരിഷ്ഠവുമായ ആ ഉപനിഷത്തിന്റെ അനന്യസാധാരണമായ മേന്മയേയും, അതിന്റെ വ്യാഖ്യാതാവായ ചതുർവ്വിധവൃദ്ധത്വവും തികഞ്ഞ ശ്രീ പ്രകാശാനന്ദസ്വാമികളുടെ വേദാന്ത വിജ്ഞാനത്തേയും, അതിന്റെ പ്രഭവസ്ഥാനമായ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ധർമ്മബോധന വ്യഗ്രതയേയും തുല്യനിലയിൽ വെളിപ്പെടുത്തുവാൻ പോന്ന ഒരു പ്രസിദ്ധീകരണമായിട്ടുണ്ട്. സാധനകളേക്കാൾ സാധ്യത്തിനു പ്രാധാന്യം കൊടുത്ത് വ്യാഖ്യാനിക്കുന്ന മറ്റു പണ്ഡിതന്മാരുടെ മാർഗ്ഗത്തിൽനിന്നു ഭിന്നമായി സാധ്യത്തേക്കാൾ സാധനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രസ്തുതവ്യാഖ്യാനം മലയാളത്തിൽ രചിക്കപ്പെട്ട ഗീതാഭാഷ്യമായിത്തന്നെ പരിഗണിക്കാം.
– പ്രൊഫ. സി. കെ. വാരിയർ