Book SREYAS BHAVE
Pataleeputrathile-Yuvarajavu-frontPataleeputrathile-Yuvarajavu-backTHAKSHASILAYIL1THAKSHASILAYIL2Kalingathile Prethikara Devatha Front CoverKalingathile Prethikara Devatha Back Cover
Book SREYAS BHAVE

അശോകത്രയം

1,050.00

In stock

Author: SHREYAS BHAVE Category: Language:   MALAYALAM
ISBN: Publisher: Mathrubhumi
Specifications
About the Book

1. PATALEEPUTRATHILE YUVARAJAVU

2. THAKSHASILAYIL NINNULLA KODUMKATTU

3. KALINGATHILE PRATHIKARADEVATHA

പാടലീപുത്രത്തിലെ യുവരാജാവ്‌

ആര്യന്മാരുടെ നാടായ ഭാരതവർഷത്തിലെ രണ്ടാമത്തെ ചക്രവർത്തിയായ ബിന്ദുസാരൻ തന്റെ തലസ്ഥാനനഗരമായ പാടലീപുത്രത്തിൽ വാണരുളുന്നു. അൻപതു വർഷം മുൻപ്, അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രഗുപ്തമൗര്യനാണ് ഗുരു ചാണക്യന്റെ മാർഗനിർദേശമനുസരിച്ച് ആ വിശാലസാമ്രാജ്യത്തിന് അടിത്തറ പാകിയത്. എന്നാൽ സാമ്രാജ്യത്തിന്റെ കീർത്തിയും സമ്പത്തും അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. ദുരൂഹമായ രോഗം മൂലം ചക്രവർത്തിയുടെ ആരോഗ്യം ക്ഷയിച്ചതോടെ രാജ്യത്ത് കലഹങ്ങളും കലാപങ്ങളും പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി. ചക്രവർത്തിയുടെ തൊണ്ണൂറ്റിയൊൻപത് പുത്രന്മാരിൽ ആരായിരിക്കും അനന്തരാവകാശി? ഭാരതവർഷത്തെ ഒരിക്കൽക്കൂടി നയിക്കാൻ പ്രാപ്തനായ യോദ്ധാവായി ഒരു രാജാവിന്റെ ഉദയത്തിനായി നാട് കാത്തിരിക്കുകയാണ്. ബിന്ദുസാരന്റെ അപ്രീതിക്ക് ഏറ്റവും കൂടുതൽ വിധേയനായിട്ടുള്ള യുവരാജാവ് അശോകന് തന്റെ പിതാമഹന്റെ കാലടികൾ പിന്തുടരാൻ സാധിക്കുമോ? കൊട്ടാരത്തിലെ കാര്യക്കാരൻ മാത്രമായിരുന്ന രാധാഗുപ്തൻ അതിന് പ്രേരകമാകുമോ, ഒരിക്കൽ ചക്രവർത്തിക്കും ജനങ്ങൾക്കും ചാണക്യൻ പ്രേരകമായിരുന്നതുപോലെ? ഒരു സുവർണകാലഘട്ടത്തിന്റെ അപചയവും അത്യാർത്തിയുടെയും അവ്യവസ്ഥയുടെയും ആരംഭവുമാണ് ഈ നോവലിലെ പ്രതിപാദ്യം. കൂടാതെ അനന്തരാവകാശികളുടെ നിഗൂഢതാത്പര്യങ്ങളും. അശോകന്റെ കഥയും അതിന് അൻപതു വർഷം മുൻപു നടന്ന കഥയും ഇടകലർത്തി വിധിക്കു വിധേയനായ ഒരു മനുഷ്യന്റെ സവിശേഷ ജീവിതത്തിലെ നാടകീയ സംഭവങ്ങളെ അസാധാരണമിഴിവോടെ ആഖ്യാനം ചെയ്തിരിക്കുന്നു.

അശോകത്രയം ഗ്രന്ഥപരമ്പരയിലെ ഒന്നാമത്തെ പുസ്തകം.

പരിഭാഷ: റോയി കുരുവിള

തക്ഷശിലയിൽ നിന്നുള്ള കൊടുങ്കാറ്റ്

ശ്രേയസ് ഭവെ

ആര്യന്മാരുടെ ദേശമായ ഭാരതവർഷത്തിലെ ബിന്ദുസാര ചക്രവർത്തി അന്തരിച്ചു. അനന്തരാവകാശിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കുതന്ത്രങ്ങളും അവിഹിതസഖ്യങ്ങളും അക്രമവും മരണവും അരങ്ങേറി. തുടർന്ന് രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ വക്കിലായി. വിദിശയിൽ സ്വന്തം സഹോദരനായ സുഷേമന്റെ യാഗാശ്വത്തെ വധിച്ചുകൊണ്ട് അശോകൻ പടനീക്കം ആരംഭിച്ചു. പുരാതനമായ ബ്രഹ്മസംഘത്തിന്റെ പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു. തക്ഷശിലയിൽ സമർഥനായ തന്റെ സഹോദരൻ ഉയർത്തിയ വെല്ലുവിളിയെ നേരിടുന്നതിന് സിംഹാസനത്തിന്റെ നേരവകാശിയായ സുഷേമനും സൈന്യത്തെ സജ്ജമാക്കി. ചരിത്രം ആവർത്തിക്കുമോ? സിന്ധിലെ ഉപ്പളങ്ങൾ പിടിച്ചടക്കാനായി വണികസംഘത്തലവൻ ഹരദേവൻ രഹസ്യനീക്കം നടത്തുകയായിരുന്നു. ഭാരതത്തിൽ യുദ്ധത്തിന്റെ കാറ്റ് ഹുങ്കാരം മുഴക്കുന്നു. രക്തം ചിന്തുകയും രഹസ്യങ്ങൾ വെളിവാകുകയും ചെയ്യുന്നു. വ്യക്തികൾ ഉന്മൂലനം ചെയ്യപ്പെടുന്നു. ചരിത്രം സൃഷ്ടിക്കപ്പെടുന്നു. മരണവും നാശവും വിതച്ചുകൊണ്ട് കൊടുങ്കാറ്റ് വീശിത്തുടങ്ങുകയായി.

അശോകത്രയം ഗ്രന്ഥപരമ്പരയിലെ രണ്ടാമത്തെ പുസ്തകം.

കലിംഗത്തിലെ പ്രതികാരദേവത

മൗര്യകാലഘട്ടത്തിലെ ഉത്കര്‍ഷേച്ഛയും രാഷ്ട്രീയവും
സംഘര്‍ഷവും ആഖ്യാനം ചെയ്യുന്ന നോവല്‍.
ചന്ദ്രഗുപ്തമൗര്യനും സെലൂക്കസ് നികേറ്റര്‍ ഒന്നാമനും
തമ്മിലുള്ള യുദ്ധം, കലിംഗത്തിലെ മൗര്യന്‍ ആക്രമണം-
ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ രണ്ട് സംഘര്‍ഷങ്ങള്‍ ഇതില്‍ വിവരിച്ചിട്ടുണ്ട്. അശോകന്റെ പരിവര്‍ത്തനം,
ഭാരതവര്‍ഷത്തിന്റെ ഏകീകരണം, അശോകന്റെ
അവസാനകാലത്തെ സുവര്‍ണ്ണഭരണം എന്നീ പ്രധാനപ്പെട്ട
അനന്തരഫലങ്ങള്‍ക്കെല്ലാം ഹേതുവായ കലിംഗയുദ്ധത്തിന്റെ ഗതിവിഗതികള്‍ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ആര്യാവര്‍ത്തത്തിലെ ഏറ്റവും മഹാനായ ചക്രവര്‍ത്തിയായി ആരായിരിക്കും
ഓര്‍മ്മിക്കപ്പെടുക എന്ന വലിയ ചോദ്യത്തിനുത്തരം
ഇതില്‍ കാണാം.

അശോകത്രയം ഗ്രന്ഥപരമ്പരയിലെ മൂന്നാമത്തെ പുസ്തകം

The Author

Description

SREYAS BHAVE
You're viewing: SREYAS BHAVE 1,050.00
Add to cart