Description
മാക്‌സ് മുള്ളര്‍
പരമമായ വിശ്വാസത്തിന്റെ സ്വഭാവം എന്ത്?
അധ്വാനമേറിയ ജോലി കഴിഞ്ഞ് ക്ഷീണിതനായൊരു തൊഴിലാളി, പുകവലിച്ചുകൊണ്ട് ഒരു തലയിണയില്‍ ചാരിക്കിടക്കുമ്പോള്‍ ലഭിക്കുന്ന സുഖത്തിലെ സന്തോഷാവസ്ഥയാണത്. ഉത്കണ്ഠയും വിഷമതകളും വിട്ടൊഴിഞ്ഞ അവസ്ഥ.
-ശ്രീരാമകൃഷ്ണ പരമഹംസര്‍
ഇന്ത്യയിലെ ആധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനായ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതവും ദര്‍ശനവും ആസ്പദമാക്കി മാക്‌സ് മുള്ളര്‍ രചിച്ച പുസ്തകം. ശ്രീരാമകൃഷ്ണ പരമഹംസരുടെ തത്ത്വസംഹിതകളിലടങ്ങിയിരിക്കുന്ന വേദാന്തതത്ത്വത്തിന്റെ അടിയൊഴുക്കുകളെക്കുറിച്ചും ബ്രഹ്മനിലേക്കുള്ള പാത എപ്രകാരം മനുഷ്യാത്മാവിനെ പൂര്‍ണതയില്‍ എത്തിക്കുന്നുവെന്നും ചര്‍ച്ചചെയ്യുന്നു. ഉത്തമശിഷ്യനായ വിവേകാനന്ദനില്‍ നിന്നും വിവരസമാഹരണം നടത്തി എഴുതിയ കൃതി.
ശ്രീരാമകൃഷ്ണ പരമഹംസരെ മാക്‌സ് മുള്ളര്‍ കണ്ടെത്തുന്ന രചന.
പരിഭാഷ: കെ.പി. സുമതി
Reviews
There are no reviews yet.