Description
മേൽപുത്തൂർ നാരായണ ഭട്ടതിരിയുടെ
വൃത്താനുവൃത്തം പരിഭാഷ: രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ
രണ്ടാം പതിപ്പ്
ശ്രീ. മാന്തിട്ട നാരായണൻ നമ്പൂതിരിയുടെയും ശ്രീമതി മങ്കുത്തമ്പുരാന്റെയും തൃതീയപുത്രനായി 1923 ആഗസ്റ്റ് 6ന് തൃപ്പൂണിത്തുറ കോവിലകത്ത് ജനിച്ചു. പാലസ് ഗേൾസ് സ്കൂൾ, ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ പഠനാനന്തരം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ എടുത്ത് ബിരുദം നേടി. ബനാറസ് ഹിന്ദു യുനിവേഴ്സിറ്റിയിൽ എഞ്ചിനീയറിങ്ങിനു ചേർന്നെങ്കിലും ക്വിറ്റ് ഇന്ത്യ സമരം കാരണം യൂനിവേഴ്സിറ്റി അടച്ചതിനാൽ, അവിടം വിട്ടു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും എം.എ. ഇംഗ്ലീഷ് എടുത്തതിനു ശേഷം കുറച്ചു നാൾ അദ്ധ്യാപനം നടത്തി. സിവിൽ സർവ്വീസിന്റെ എഴുത്തുപരീക്ഷകൾ പാസ്സായി എങ്കിലും ഇന്റർവ്യൂവിന് പോയില്ല. പകരം ബി.എച്ച്.യു.വിൽ തിരിച്ചു പോയി എഞ്ചിനീയറിംഗ് പഠിച്ച്, 1951-ൽ ബിരുദം നേടി.
1954-55 കാലത്ത് ജർമ്മനിയിൽ ബോഷ് ഓട്ടോമൊബൈൽസിലും (സ്റ്റുട്ഗാർട്ട്) ഡെയിംലർ-ബെൻസിലും (ഹനോവർ) പ്രവൃത്തിപരിചയം നേടി യതിനു ശേഷം ബോംബെയിലെ ഗെസ്റ്റ് കീൻ ആൻഡ് വില്യംസിൽ (1955 – 1982) എഞ്ചിനീയർ ആയി പ്രവർത്തിച്ച് വിരമിച്ചു.
ഇപ്പോൾ കൊച്ചി കോവിലകത്തെ തലമുതിർന്ന കാരണവരായ തമ്പുരാൻ യു.കെ., യു. എസ്.എ. മുതലായ രാജ്യങ്ങളിൽ ഉള്ള പേരക്കിടാങ്ങളെ സന്ദർശിച്ചും വായനയിൽ രസിച്ചും വിശ്രമജീവിതം നയിക്കുന്നു.
പത്നി: അങ്കരാത്ത് കൗമുദി നേത്യാർ, മക്കൾ: ഡോ. പത്മജ, ഡോ. ശൈലജ, ഡോ. മുരളി, ഇന്ദിര (എൻജിനീയർ)