Description
സര്‍വവേദാന്തസാരമാണ് ഭാഗവതം. വേദവ്യാസമഹര്‍ഷി തന്റെ വിജ്ഞാനം മുഴുവന്‍ സമാഹരിച്ചുവെച്ചിട്ടുള്ളത് ഭാഗവതത്തിലാണ്. കേവലമായ ആചാരനുഷ്ഠാനങ്ങള്‍ക്കപ്പുറം ഭാരതീയമായ പൗരാണികസമ്പത്തിനെക്കുറിച്ച് സാമാന്യമായ ജ്ഞാനം നേടുക എന്നതാണ് ഭാഗവതപാരായണത്തിന്റെയും ശ്രവണത്തിന്റെയും പ്രസക്തി. അതിനു സഹായകമായ വിധത്തില തയ്യാറാക്കിയിട്ടുള്ള കൃതിയാണിത്.
അയത്‌നലളിതവും സുന്ദരവുമായ ഗദ്യത്തില്‍ ഭാഗവതകഥ പ്രതിപാദിച്ചിട്ടുള്ള ഈ പുസ്തകം സപ്താഹത്തിന്റെ ഓരോ ദിവസവും പാരായണം ചെയ്യുന്ന അധ്യായങ്ങള്‍ ചേര്‍ന്ന ഏഴു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.
സപ്താഹയജ്ഞങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അതിനു സാധിക്കാത്തവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.