Description
വ്യാഖ്യാനം സ്വാമി ചിന്മയാനന്ദ
അനുപമസൗന്ദര്യമുള്ള ഒരു അതുല്യ കലാസൃഷ്ടിയാണ് ഗീത. കാവ്യരൂപത്തിലുള്ള ഒരുത്തമ തത്വശാസ്ത്രം. ധാർമ്മികവും ആദ്ധ്യാത്മികവും ആയ ഉത്കൃഷ്ട മൂല്യങ്ങൾ അതുൾക്കൊള്ളുന്നു. ഇത് വെറുമൊരു ശാസ്ത്രഗ്രന്ഥമല്ല. എന്നാൽ തികച്ചും ശാസ്ത്രീയമാണ് ഇതിലെ പ്രതിപാദ്യം. എല്ലാ തത്ത്വശാസ്ത്രങ്ങളും ഗീതയിൽ സമന്വയിക്കുന്നു. എല്ലാ മനുഷ്യർക്കും വേണ്ടി രചിക്കപ്പെട്ടിട്ടുള്ള ആദ്ധ്യാത്മികഗ്രന്ഥമാണ് ഗീത.
ഈ ശാസ്ത്രകാവ്യത്തോട് നമുക്കൊരു കടപ്പാട് ഉണ്ട്. ആ കടപ്പാടിനെ ഋഷിഋണം എന്നാണ് പറയുക. ഋഷിമാർ നമുക്ക് തന്നിരിക്കുന്ന ശാസ്ത്രത്തെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് വേണം ഋഷിഋണം വീട്ടേണ്ടത്.
ജീവിതകലയെക്കുറിച്ചുള്ള മാർഗ്ഗദർശകഗ്രന്ഥമായ ഗീത വീണ്ടും വീണ്ടും വായിക്കണം. മനനം ചെയ്തുറപ്പിക്കണം. അങ്ങനെയായാൽ മാത്രമേ ഗീതാസന്ദേശം ഉൾക്കൊള്ളാനും അതിനനുസരിച്ച് ജീവിതചര്യ ക്രമപ്പെടുത്താനും പറ്റൂ.
സ്വാമി ചിന്മയാനന്ദ
Reviews
There are no reviews yet.