Description
ഭാഷാവ്യാഖ്യാനസഹിതം
വ്യാഖ്യാനം: സാഹിത്യകേസരി പണ്ഡിറ്റ് പി. ഗോപാലന്‍നായര്‍
ഭഗവാന്‍ ശ്രീപാര്‍ത്ഥസാരഥി അന്തര്യാമിരൂപേണ സര്‍വരുടേയും ശരീരേന്ദ്രിയമനോബുദ്ധ്യാദികളാകുന്ന രഥത്തെ നടത്തുന്ന മഹാസാരഥിയാണ്. അതിനാല്‍ ആ സാരഥിയില്‍ പൂര്‍ണമായാത്മാര്‍പ്പണം ചെയ്തുകൊണ്ട് തിരുനാമസങ്കീര്‍ത്തനത്തില്‍ മുഴുകുന്ന സാധകനെ ഭഗവാന്‍ മാര്‍ഗ്ഗം തെറ്റാതെ ലക്ഷ്യത്തിലെത്തിച്ചുകൊള്ളും. ഈ അചഞ്ചലവിശ്വാസത്തോടെ ഗീതാപരിശീലനത്തില്‍ ശ്രദ്ധ വര്‍ദ്ധിച്ചുവരുവാന്‍ എല്ലാവരേയും ഭഗവാന്‍ പാര്‍ത്ഥസാരഥി അനുഗ്രഹിക്കട്ടെ.
-വ്യാഖ്യാതാവ്