Description
ടി.വി. രവീന്ദ്രൻ
ആദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി അസിസ്റ്റന്റ് കലക്ടർ പദവിയിലെത്തിയ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള ശ്രീധന്യയുടെ പ്രചോദനാത്മകമായ ജീവിതകഥ. വളരെ ദരിദ്ര കുടുംബത്തിൽ, കൊച്ചുകൂരയിൽ പിറന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം നേടിയ ശ്രീധന്യയുടെ തീക്ഷ്ണമായ ജീവിതം ഒരു പാഠപുസ്തകമാണ്. നിസ്സാരകാര്യങ്ങൾക്കുപോലും നിരാശരായി പരാജയത്തിലേക്ക് പോകുന്ന വിദ്യാർഥികൾ വർധിച്ചുവരുന്ന ഇക്കാലത്ത് ശ്രീധന്യയുടെ ജീവിതകഥ വളരുന്ന തലമുറയ്ക്ക് കരുത്തു പകരും.
അവതാരിക: എം.പി.വീരേന്ദ്രകുമാർ