Description
ഹെർമൻ ഹെസ്സെ
സിദ്ധാർത്ഥ ഗൗതമന്റെ ജീവിതം ലോക സാഹിത്യത്തിലേക്ക് പ്രവേശിച്ചതിന്റെ എക്കാലത്തേയും മികവുറ്റ മാതൃകയാണ് ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവൽ. ഗൗതമബുദ്ധന്റെ ജീവിതം അപ്പാടെ സ്വീകരിക്കുകയല്ല ഹെസ്സെ ചെയ്യുന്നത്. മറിച്ച് പൊള്ളിക്കുന്ന ആത്മീയാനുഭവങ്ങളെ സിദ്ധാർത്ഥൻ എന്ന രൂപത്തിലൂടെ അവതരിപ്പിക്കുകയാണ്. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായ സിദ്ധാർത്ഥയ്ക്ക് കെ. ഉഷ നൽകിയ പരിഭാഷയാണിത്. അന്വേഷകർക്ക് ഒരിക്കലും അവസാനിക്കാത്ത വായനാനുഭവം സമ്മാനിക്കുന്ന കൃതിയുടെ മനോഹരമായ പരിഭാഷ.
വിവർത്തനം: കെ. ഉഷ