Description
ആര്‍തര്‍ കോനന്‍ ഡോയ്ല്‍ 1893-ല്‍ ദി ഫൈനല്‍ പ്രോബ്ലം എന്ന ചെറുകഥയില്‍ ഷെര്‍ലക് ഹോംസിനെ കൊലപ്പെടുത്തി. ഹോംസിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ആരാധകരുടെ മുറവിളി കാരണം പത്തു വര്‍ഷത്തിനുശേഷം, ഷെര്‍ലക് ഹോംസിന്റെ മടങ്ങിവരവ് ഉള്‍ക്കൊള്ളുന്ന പതിമൂന്നു കഥകളിലൂടെ ഡോയ്ല്‍ അദ്ദേഹത്തെ സമര്‍ത്ഥവും വിശ്വസനീയവുമായ രീതിയില്‍ പുനരുജ്ജീവിപ്പിച്ചു. ദി എംപ്റ്റി ഹൗസില്‍ ഹോംസ് തിരിച്ചുവരുന്നു. പ്രയറി സ്‌കൂള്‍, ചാള്‍സ്മില്‍വെര്‍ട്ടണ്‍ സംഭവം, ആബി ഗ്രെയ്ഞ്ചിലെ കൊലപാതകം തുടങ്ങി വായനക്കാരെ അമ്പരപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത കഥകള്‍.
ഹോംസിന്റെ അവിശ്വസനീയമായ വിശകലനവൈദഗ്ദ്ധ്യം എടുത്തുകാണിക്കുന്ന സമാഹാരം.