Description
ഷെര്‍ലക്ഹോംസിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ ഓര്‍മക്കുറിപ്പുകള്‍. 1894-ല്‍ പുറത്തുവന്ന ഈ കഥകളുടെ പരമ്പരയില്‍ സില്‍വര്‍ ബ്ലെയിസ് എന്ന പന്തയക്കുതിരയുടെ തിരോധാനവും ഗ്രീക്ക് ദ്വിഭാഷിയുടെ ദുരന്തവും മസ്ഗ്രേവ് അനുഷ്ഠാനമെന്ന വിചിത്രമായ കടങ്കഥയും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ദ്വിഭാഷിയില്‍ ഹോംസിന്റെ ജ്യേഷ്ഠനും ജീനിയസ്സുമായ മൈക്രോഫ്റ്റ് ഹോംസിനെയും പരിചയപ്പെടുത്തുന്നു.
ഹോംസിന് ശക്തനായ ഒരെതിരാളിയായി പ്രൊഫസര്‍ മൊറിയാര്‍ട്ടി പ്രത്യക്ഷപ്പെടുന്ന കഥയാണ് അവസാനകൃത്യം. ലണ്ടനിലെ എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രബിന്ദുവായി അദൃശ്യനായി വര്‍ത്തിക്കുന്ന മൊറിയാര്‍ട്ടിയും ഹോംസും തമ്മില്‍ നടക്കുന്ന പോരാട്ടത്തിന് ലണ്ടനും യൂറോപ്പുമെല്ലാം പശ്ചാത്തലമാകുന്നു.
ഹോംസ് പരമ്പരയിലെ ക്ലാസിക് കഥകളുടെ സമാഹാരം.
പരിഭാഷ
കെ.പി. ബാലചന്ദ്രന്