Description
ഹോംസ് കഥകളിലെ ആദ്യ സമാഹാരമായ The Adventures of Sherlock Homes എന്ന പുസ്തകത്തിന്റെ ആദ്യത്തെ സമ്പൂര്‍ണ മലയാള പരിഭാഷ. നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേക്കര്‍ സ്ട്രീറ്റിലെ 221B മുറിയില്‍നിന്ന് വിക്ടോറിയന്‍ ലണ്ടനിലെ മഞ്ഞുമൂടിയ തെരുവുകളിലേക്ക് വഞ്ചനയ്ക്കും ഉപജാപങ്ങള്‍ക്കും തിന്മയ്ക്കുമെതിരെ പോരാടനിറങ്ങിയ ഹോംസ് ഇന്നും ലോകത്തെ ഏറ്റവും പ്രിയങ്കരനായ കുറ്റാന്വേഷകനായി തുടരുന്നു.
ചുകന്ന തലമുടിക്കാരുടെ സംഘം, നീലരത്‌നം, പുള്ളിക്കുത്തുള്ള നാട തുടങ്ങിയ പ്രശസ്തമായ കേസുകള്‍ അടങ്ങിയ ഈ സമാഹാരത്തിലെ ആദ്യകഥയില്‍ത്തന്നെ ഹോംസ് ഒരു സ്ത്രീയാല്‍ പരാജയപ്പെടുന്നുമുണ്ട്. അങ്ങനെ ഡോയ്ല്‍ തന്റെ റിയലിസവും ഫെമിനിസവും വ്യക്തമാക്കുന്നു.
അവതാരിക: ഉണ്ണി ആര്‍.