Description
റഷ്യന്‍ ബാലസാഹിത്യത്തിലെ ഒരു സുന്ദരശില്പം. ‘സ്റ്റാലിന്‍പ്രൈസി’ന് അര്‍ഹമായ കൃതിയുടെ മനോഹരമായ മലയാളപരിഭാഷ. കുട്ടികളിലേക്ക് സ്‌നേഹത്തിന്റെ വിത്തുകള്‍ തീര്‍ക്കുന്ന ഒരപൂര്‍വ്വപുസ്തകം.
‘ഒരു പ്രാകൃതവസ്തു (ബാലഹൃദയം) വിന്റെ സംസ്‌കരണത്തിനാവശ്യമായ പലതരം പ്രക്രിയകളുടെ ചേതസ്സമാകര്‍ഷകമായ വിശദീകരണമത്രേ സ്‌കൂള്‍കുട്ടികള്‍. പാത്രസൃഷ്ടിയിലും അന്തരീക്ഷാവിഷ്‌കരണത്തിലും ഗ്രന്ഥകാരന്‍ നേടിയ വിജയം കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും സ്വാദ്യമായ ഒരു വാങ്മയസ്സദ്യയാക്കിയിട്ടുണ്ട് ഈ ആഖ്യായികയെ. ആത്മകഥാകഥനരൂപത്തിലുള്ള ഇതിന്റെ ആവിഷ്‌കരണരീതിക്കുതന്നെയുണ്ട് ഇളം കരളുകളോട് ഇണങ്ങിച്ചേരാനുള്ള ഒരു പ്രത്യേക സ്വരൂപയോഗ്യത.’എന്ന് അവതാരികയില്‍ ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍
Reviews
There are no reviews yet.