Book SAU SAAL PEHLE
Sou Saal Pehale Back Cover
Book SAU SAAL PEHLE

സൗ സാല്‍ പെഹ് ലേ

460.00

In stock

Author: JABIR PATTILLAM Category: Language:   MALAYALAM
ISBN: ISBN 13: 9789359621814 Edition: 1 Publisher: Mathrubhumi
Specifications Pages: 320
About the Book

ഗന്ധര്‍വ്വഗായകന്റെ ജീവിതകഥ ലളിതമായി, ക്രമാനുഗതമായി വിവരിക്കുന്നു ഈ പുസ്തകത്തില്‍ ജാബിര്‍ പാട്ടില്ലം. റഫി സാഹിബിനെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി രചനകള്‍ വന്നിട്ടുണ്ട്. ചിലതൊക്കെ ആരാധകരുടെ അക്ഷരപൂജകള്‍. ജാബിറിന്റെ ഈ പുസ്തകത്തില്‍ അടിയുറച്ച റഫി ആരാധകനൊപ്പം ഒരു ചരിത്രകുതുകിയെയും കണ്ടുമുട്ടുന്നു നാം. റഫിയുടെ ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങള്‍ ആധികാരികമായിത്തന്നെ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുണ്ട് രചയിതാവിന്.
-രവി മേനോന്‍

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ എക്കാലത്തെയും മഹാനായ ഗായകന്‍ മുഹമ്മദ് റഫിയുടെ ജീവിതവും സംഗീതവും ഒരു മധുരഗാനമെന്നപോലെ ആസ്വദിച്ച് അവതരിപ്പിക്കുന്ന പുസ്തകം. റഫിയെന്ന അനശ്വരഗായകന്റെ ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലൂടെയും, പ്രാണവായുവായ സംഗീതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമാണിത്. ഒപ്പം ആ  മഹാപ്രതിഭയ്ക്ക് പൂര്‍ണ്ണത നല്‍കിയ സംഗീതസംവിധായകരും ഗാന രചയിതാക്കളും സഹഗായകരും ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാക്കളുമെല്ലാമെല്ലാം ഇതില്‍ കടന്നുവരുന്നു…

The Author

Description

SAU SAAL PEHLE
You're viewing: SAU SAAL PEHLE 460.00
Add to cart