Description
എന്റെ വേദനകളെ ഉരുക്കി, എന്റെ മിഴിനീരിലിട്ടു മുക്കി, ഞാൻ ചെറിയൊരു ആഭരണമുണ്ടാക്കുകയാണ്. അത്രമാത്രം.
ആത്മകഥയിൽനിന്ന് ചീന്തിയെടുത്ത ആത്മാവിന്റെ പരാഗങ്ങൾ നിറഞ്ഞുകിടക്കുന്ന ഏഴു കഥകളുടെ സമാഹാരം. ഒപ്പം ഓരോ കഥയുടെ പിറവിക്കു പിന്നിലെ അനുഭവം എഴുത്തുകാരൻ പങ്കുവെക്കുന്നു.
നവതി പിന്നിടുന്ന ടി. പത്മനാഭന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
കൂടെ നമ്പൂതിരി‚ മദനൻ‚ ദേവപ്രകാശ് എന്നിവരുടെ ചിത്രങ്ങളും.