Description
സാറാജോസഫിന്റെ കഥകള്‍ യാഥാര്‍ത്ഥ്യത്തെ സ്ത്രീ പക്ഷത്തുനിന്നു കാണാനും വ്യാഖ്യാനിക്കാനും നടത്തുന്ന ശ്രമം വരുംനാളുകളില്‍ സാഹിത്യത്തിന്റെയും സാഹിത്യപാരായണത്തിന്റെയും ഗതി നിര്‍ണ്ണയിക്കും വിധത്തില്‍ പ്രധാനമായേക്കാം. – സച്ചിദാനന്ദന്‍
ഒരു വശത്ത് പരിഷ്‌കരണവാദലിംഗാദര്‍ശങ്ങളുടെയും രചനാസങ്കേതങ്ങളുടെയും ഉപകണയുക്തികെതിരെയും, മറുവശത്ത് ആധുനികതാസാഹിത്യത്തിന്റെ വികലമായ ലിംഗബോധത്തിനെതിരെയും കേരളത്തില്‍ രൂപംപ്രാപിച്ചുവന്ന സ്ത്രീപക്ഷരചനാപാരമ്പര്യത്തിലെ ഏറ്റവും സജീവമായ ഒരു കണ്ണിയായി സാറാജോസഫിന്റെ എഴുത്തിനെ തിരിച്ചറിയേണ്ടതുണ്ട്. – ജെ.ദേവിക
Reviews
There are no reviews yet.