Description
സ്വാമി ചിന്മയാനന്ദപുരി
തത്ത്വജ്ഞാനത്താല്‍ ആത്യന്തികവും ഐകാന്തികവുമായ ദുഃഖനിവൃത്തി സംഭവിക്കുമെന്ന് ഉപദേശിക്കുന്ന ദാര്‍ശനിക മതങ്ങളില്‍ അഗ്രേസരനാണ് സാംഖ്യദര്‍ശനം. ദര്‍ശനഗ്രന്ഥങ്ങളെല്ലാംതന്നെ ഓരോരോ ദര്‍ശനശാഖയുടെയും ആചാര്യന്മാരാല്‍ പ്രണിതങ്ങളായ സൂത്രാധിഷ്ഠിതമായാണ് നിലകൊള്ളുന്നത്. സാംഖ്യദര്‍ശനമാകട്ടെ സൂത്രകാരനായ കപിലമഹര്‍ഷിയില്‍ തുടങ്ങി ആസുരി ആവട്യ ജൈഗിഷഥവ്യ പഞ്ചശിഖാചാര്യ ഈശ്വരകൃഷ്ണാദി മനീഷികളിലൂടെ വളര്‍ന്ന് വിസ്താരം പ്രാപിച്ചതാണ്.