Description
‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’- അതേ പേരിലുള്ള ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയുടെ സ്വതന്ത്രനാടകാവിഷ്‌കാരമാണ്. ഒരു കാസര്‍കോഡന്‍ ഗ്രാമജീവിതപശ്ചാത്തലത്തില്‍ 1960-കളില്‍ നടക്കുന്ന സാംസ്‌കാരികനുഭവങ്ങളുടെ ചരിത്രമാണ് ഈ നാടകം. അക്കാലത്ത് ഏറെ ജനപ്രിയമായിരുന്ന സരോജിനിക്കുട്ടിയുടെ കടുംകൈ അഥവാ ശങ്കരന്റെ സംന്യാസം എന്ന പാട്ടുപുസ്തകത്തിന്റെ രചയിതാവായ ടി.എസ്. ചന്ദ്രോത്താണ് നാടകത്തിലെ മുഖ്യകഥാപാത്രം. ടി.എസ്. ചന്ദ്രോത്തിന്റെ ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളും അതിന്റെ സാമൂഹികദുരന്തവുമാണ് നാടകത്തിന്റെ അടിസ്ഥാനപ്രമേയം.
സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം എന്ന നാടകം വലിയൊരളവില്‍ വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരികജീവിതത്തെ അനാവരണം ചെയ്യുന്നുണ്ട്. അതിലുപരി ഈ നാടകം ഒരേ സമയം കാല്‍പ്പനികതയുടെ ചരിത്രവും വിമര്‍ശനവും കൂടിയാണ്. കലാകാരനായ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം എന്ന ചിരന്തനസത്യത്തെ പുതിയൊരു വീക്ഷണകോണില്‍ അവതരിപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഈ നാടകം.
എന്‍.ശശിധരനുമായി ജയന്‍ ശിവപുരം നടത്തിയ അഭിമുഖവും ഇ. സന്തോഷ് കുമാറിന്റെ കഥയും.
Reviews
There are no reviews yet.