Description
ഭീമനാക് മഹാറിന്റെയും വര്‍ണ്ണവ്യവസ്ഥയ്ക്ക് പുറത്തുനില്‍ക്കുന്ന അയാളുടെ വംശത്തിന്റെയും ചരിത്രമാണ് സനാതന്‍. കര്‍മ്മഫലംമൂലം ശപിക്കപ്പെട്ട ജന്മം സിദ്ധിച്ച്, ഗ്രാമത്തിലെ താഴ്ന്ന നിലവാരമുള്ള എല്ലാ ജോലികളും ചെയ്യാന്‍ വിധിക്കപ്പെട്ടെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതരായ ജനത കടന്നുപോകുന്ന ക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ ജീവിതാനുഭവങ്ങളാണ്, അതിന് ആധാരമായ വര്‍ണ്ണവ്യവസ്ഥയുടെ വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ ലിംബാളെ ആവിഷ്‌കരിക്കുന്നത്.
ഇന്ത്യന്‍ ദളിത് സാഹിത്യത്തിന്റെ വക്താവായ ശരണ്‍കുമാര്‍ ലിംബാളെയുടെ പുതിയ നോവല്‍