Description
എ.പി. കളയ്ക്കാട്
ജന്മിത്തനാളുകളിലെ ഓണാട്ടുകര. പാടങ്ങളിലും നെല്‍പ്പുരകളിലും സമൃദ്ധി വിളഞ്ഞപ്പോള്‍ പട്ടിണിയും പരിവട്ടവുമായി ചെറ്റപ്പുരകളിലുറങ്ങിയ മനുഷ്യര്‍ ഉണരുന്നതിന്റെ കഥയാണ് സംക്രാന്തി. പുതിയ കാലത്തിലേക്കുണരാന്‍ സ്വന്തം ജീവിതം ഹോമിച്ച് പോരാടിയ അടിയാളരുടെ ചരിത്രം. അവര്‍ക്ക് നേതൃത്വംകൊടുത്ത പുരോഗമന പ്രസ്ഥാനം കടന്നുപോയ തീക്ഷ്ണകാലത്തിന്റെ ഓര്‍മ്മകള്‍. കേരളം ഇന്നത്തെ കേരളമായതിന്റെ ചരിത്രവഴികള്‍ അന്വേഷിച്ചിറങ്ങുന്ന ഒരാള്‍ക്ക് രേഖയിലില്ലാതെ പോയ അനവധി കാര്യങ്ങള്‍ ഈ നോവലില്‍നിന്നും ലഭിക്കും.