Description
സംഭാഷണങ്ങൾ
എം.ടി./വി.ആർ. സുധീഷ്
ക്രൂരതകളും തിക്തതകളും ജീവിതം പല വഴിത്തിരിവുകളിൽനിന്നും
വെച്ചുനീട്ടുന്നു. ആദ്യമൊക്കെ അസ്വസ്ഥതയും ഭീതിയും
തോന്നിയിരുന്നു. പിന്നെ ഒരു സത്യം, എന്നെ ജീവിതം പഠിപ്പിച്ചു.
അപ്രതീക്ഷിതമായി ചില നിഴൽപ്പാടുകളിൽനിന്നും കരുണയും
സ്്നേഹവും ചില അദൃശ്യകരങ്ങൾ നീട്ടുന്നുമുണ്ട്. അപ്പോൾ നേരത്തേ ഏറ്റുവാങ്ങിയ ക്രൂരതകൾ അഗണ്യമായിത്തീരുന്നു. തിരിഞ്ഞുനോക്കുമ്പോൾ
ജീവിതം എനിക്കു നൽകിയ പ്രധാന പാഠം ഇതുതന്നെ.
-എം.ടി. വാസുദേവൻ നായർ
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമായി കഥാകൃത്ത്
വി.ആർ. സുധീഷ് രണ്ടു കാലങ്ങളിലായി നടത്തിയ
സംഭാഷണങ്ങൾ. സാഹിത്യം, സിനിമ, സംഗീതം, കല, യാത്ര,
രാഷ്ട്രീയം, സമൂഹം, സൗഹൃദം തുടങ്ങി പല മേഖലകളിലേക്കും
കടന്നുചെല്ലുന്നു. ജീവിതത്തിലെ പല നിർണായക നിമിഷങ്ങളും
സന്തോഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുന്നു.
എം.ടി. എന്ന എഴുത്തുകാരനിലേക്കും വ്യക്തിയിലേക്കുമുള്ള
ഒരു സഞ്ചാരമായിത്തീരുന്ന സംഭാഷണങ്ങളുടെ പുസ്തകം