Description
മലയാള പരിഭാഷ
ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ
അറിവുകളുടെയും അറിവായ ജ്ഞാനസംസ്കൃതി, മഹാവേദസാഗരത്തിലെ മൂന്നാമത്തേതെന്ന് വിശേഷിപ്പിക്കാവുന്ന സാമവേദത്തിന്റെ സംസ് കൃതമൂലവും അതിന്റെ പരിഭാഷയും നല്ല മലയാളത്തിൽ ആലേഖനം ചെയ്യുന്ന അപൂർവ്വ ഗ്രന്ഥം. സാധാരണസാക്ഷരത നേടിയവർക്കുപോലും സമ്പൂർണ്ണതയോടെ ഹൃദയത്തിലേറ്റാവുന്ന ജ്ഞാനസഞ്ചയം. വായ്മൊഴിയായി തലമുറകളോളം കരുതിവച്ചിരുന്ന ചതുർവേദസംഹിതയിലെ സംഗീ തസാന്ദ്രമായ സാമവേദം വരുന്ന തലമുറകൾക്കുകൂടി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. ഋഗ്വേദ യജുർവേദ പരിഭാഷകൾക്കുശേഷം ഡോ. വെങ്ങാനൂർ ബാലകൃഷ്ണന്റെ കയ്യൊപ്പേറ്റ അമൂല്യകൃതി.