Description
ശ്രീ തീര്‍ത്ഥാനന്ദനാഥ പാദതീര്‍ത്ഥര്‍
ആചാര്യ ത്രൈപുരം
പ്രകൃതിശക്തിക്ക് സൃഷ്ടിസ്ഥിതി സംഹാരഭാവങ്ങള്‍ ഉണ്ട്.
മഴ പ്രകൃതിയുടെ സൃഷ്ടിഭാവം
പ്രളയം സംഹാരഭാവം പ്രകൃതി ശക്തിയെ വിശ്വമാതാവായി സങ്കല്‍പിച്ച് സൃഷ്ടി സ്ഥിതി സംഹാരഭാവങ്ങളെ ദശമഹാവിദ്യകളിലൂടെ ആരാധിക്കുന്ന സമ്പ്രദായമാണ് ശാക്തേയം.
പ്രകൃതിശക്തിയെ യോദ്ധാക്കള്‍ കളരിയില്‍ സംഹാരശക്തിയായി ‘കാളിമാതാവായി’ ആരാധിക്കുന്നു. കാര്‍ഷിക ജനത പ്രകൃതി ശക്തിയുടെ ശാന്തഭാവമായി ‘അന്നപൂര്‍ണ്ണേശ്വരിയായി’ ആരാധിക്കുന്നു. ശക്തിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്ന സമ്പ്രദായമാണ് ശാക്തേയം.