Description
സമ്പൂർണ്ണ മലയാളം നിഘണ്ടു
ഡി സി ബുക്സ് പതിപ്പിന്റെ സവിശേഷതകൾ
സുക്ഷ്മമായും സമഗ്രമായും പരിഷ്കരിച്ച പതിപ്പ്. നിലവിലുള്ള ശബ്ദതാരാവലിയെക്കാൾ 50 ശതമാനത്തിലധികം ഉള്ളടക്കത്തിൽ വർദ്ധന. 5 ലക്ഷത്തോളം വാക്കുകൾ, ഒരു ലക്ഷത്തോളം മുഖ്യപദങ്ങൾ
കാലോചിതമായി പരിഷ്കരിച്ച് കൂടുതൽ വാക്കുകൾ ഉൾക്കൊള്ളിക്കുകയും ഭാഷാപ്രയോഗസാധുതയ്ക്കായി, പ്രധാന ഉദ്ധരണികൾ ചേർക്കുകയും ചെയ്തിരിക്കുന്നു.
നിയമം, ശാസ്ത്രം, ഭരണഘടന, മാധ്യമം, ഫോക്ലോർ, വൈദ്യം, ഇൻഫർമേഷൻ ടെക്നോളജി, ഓഹരിവിപണി തുടങ്ങിയ സമസ്ത മേഖലകളിലെയും നൂതനപദങ്ങൾ.
ശബ്ദാടിസ്ഥാനത്തിലുള്ള പദനിഷ്പത്തിയും പദവിഭജനവും.
അപശബ്ദനിഘണ്ടു, വിപരീതപദനിഘണ്ടു, ലഘുപുരാണനിഘണ്ടു, തിസോറസ്, ജ്യോതിഷപദാവലി, സംഖ്യാശബ്ദകോശം, ഭരണഭാഷാ പദാവലി, പര്യായകോശം എന്നിവ അനുബന്ധമായി.
ഭാഷാപണ്ഡിതന്മാരും ലക്സിക്കോഗ്രഫിവിദഗ്ദ്ധരും ദ്രാവിഡഭാഷ ഗവേഷകരും വിദഗ്ദ്ധ എഡിറ്റോറിയൽ ടീമും വർഷങ്ങളോളം ചെലവഴിച്ച് തയ്യാറാക്കിയ സൂക്ഷ്മവും സമഗ്രവുമായ നിഘണ്ടു.
ഭാഷ കൈകാര്യം ചെയ്യുന്നവർക്ക് ആത്മവിശ്വാസം നല്കുന്നതും പൂർണ്ണമായി ആശ്രയിക്കാവുന്നതുമായ നിഘണ്ടു.