Description
മലയാളം-മലയാളം വിദ്യാര്‍ത്ഥി നിഘണ്ടു
ഭാഷ വളരണമെങ്കില്‍ പദസമ്പത്ത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കണം. ലോകഭാഷകളെല്ലാംതന്നെ
മറ്റു വാമൊഴികളില്‍നിന്നും വരമൊഴികളില്‍നിന്നും പദങ്ങള്‍ സ്വീകരിച്ച് സ്വന്തം ഈടുവെപ്പില്‍
ചേര്‍ത്തുവെക്കുന്നു. നിഘണ്ടുക്കള്‍ അവ നവീകരിച്ചുകൊണ്ടേ ഇരിക്കുന്നു. മലയാളത്തിന് ‘ശബ്ദതാരാവലി’
സമ്മാനിച്ച് പെരുമയുണ്ടാക്കിത്തന്ന ശ്രീകണ്‌ഠേശ്വരത്തെ നാം എന്നും നമിക്കേണ്ടതുണ്ട്. അദ്ദേഹത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ‘ശബ്ദരത്‌നാവലി’ രചിച്ച എം.ആര്‍. നാരായണപിള്ളയോട് നാം നന്ദി പറയേണ്ടതുണ്ട്. അച്ചടിയിലില്ലാതിരുന്ന ഈ നിഘണ്ടുവിന്റെ സംശോധിതരൂപം മലയാളം വായിക്കുന്നവരുടെയും പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും മുമ്പില്‍ വീണ്ടും എത്തിക്കുക എന്ന സല്‍ക്കര്‍മ്മം ഏറ്റെടുത്ത എം.എന്‍. കാരശ്ശേരിയെയും മാതൃഭൂമിയെയും നമുക്ക് അഭിനന്ദിക്കാതെ വയ്യ.
– എം.ടി. വാസുദേവന്‍ നായര്‍
പ്രശസ്തമായ നിഘണ്ടുവിന്റെ പരിഷ്‌ക്കരിച്ച പതിപ്പ്
പരിഷ്‌ക്കരണം
എം.എന്‍. കാരശ്ശേരി