Description
സമാഹരണം‚ സംശോധനം: രമേശ് കൈതപ്രം
ആസ്തികനായ ഒരു മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ് വൈദിക മന്ത്രങ്ങളും സൂക്തങ്ങളും. ശാരീരികവും ഭൗതികവുമായ ഐശ്വര്യങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകളിൽ വേദമന്ത്രങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആചാരാനുഷ്ഠാനങ്ങൾക്ക് പൂർണ്ണത കൈവരുന്നതും ഇതിനാൽ തന്നെ. ഐശ്വര്യയുക്ത ജീവിതത്തിനായി പൂർവ്വസൂരികൾ നമുക്കായി സൂക്ഷിച്ചുവെച്ച നിധിതന്നെയാണിവ.