Description
റിച്ച് ഡാഡിന്റെ റിട്ടയര്‍ യങ് റിട്ടയര്‍ റിച്ച്
പെട്ടെന്ന് എങ്ങനെ സമ്പന്നനാകാം, സമ്പന്നത തുടരാം ശാശ്വതമായിത്തന്നെ!
റോബര്‍ട്ട് ടി. കിയോസാകി
റോബർട്ട് കിയോസാകിയും കിം കിയോസാകിയും, ഫിജി 1994, ഒടുവിൽ സ്വാതന്ത്രരായി!
ധനികരായ ഞങ്ങൾ ഒന്നുമില്ലായ്മയിൽ നിന്നും എങ്ങിനെ തുടങ്ങി എന്നും പത്തു വർഷത്തിനകം സാമ്പത്തിക സ്വാതന്ത്ര്യത്തോടെ എങ്ങിനെ വിരമിച്ചെന്നും ഈ പുസ്തകം പറയുന്നു. അതു തന്നെ നിങ്ങൾക്കും എങ്ങിനെ ചെയ്യാമെന്ന് ഇതിലൂടെ കണ്ടെത്തുക. നിങ്ങൾ ജീവിതം മുഴുവനും ആസൂത്രണം ചെയ്യുകയോ കഠിനപരിശ്രമം ചെയ്യുകയോ ചെയ്യുന്നില്ലെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. ‘വിരമിക്കുക, യൗവനത്തിൽ തന്നെ. അതും ധനികനായി, എന്തുകൊണ്ട് പാടില്ല?
റോബർട്ട് കിയോസാകി ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ധനത്തെപ്പറ്റിയുള്ള ചിന്താരീതിയെ വെല്ലുവിളിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നു. സാമ്പ്രദായിക ചിന്തകളോട് എപ്പോഴും വൈരുധ്യം പുലർത്തുന്ന കാഴ്ചപ്പാടുകളോടെ, വളച്ചുകെട്ടില്ലാത്ത സംഭാഷണങ്ങൾ കൊണ്ടും ധിക്കാര സമീപനം കൊണ്ടും ധീരത കൊണ്ടും റോബർട്ട് യശസ്സ് നേടിക്കഴിഞ്ഞു.