Description
ഋഷി പ്രോക്തങ്ങളായ ശാസ്ത്രങ്ങളും വേദമന്ത്രങ്ങളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം തന്നെ തീവ്രമായ ഭാവപ്പൊലിമയോടെ നമുക്ക് അനുഭവവേദ്യമാകണമെങ്കില്‍ അവയുടെ വിശുദ്ധിയും ണഹിമയും ഒട്ടും ചോരാതെ കലര്‍പ്പില്ലാതെ വേണം അവ നാം ആചരിക്കേണ്ടത്. അല്ലാത്തവയ്ക്ക് പ്രസക്തി നഷ്ടപ്പെടുമെന്ന് മാത്രമല്ല വഴിതെറ്റിയുള്ള ആചരിക്കല്‍ ഗുണത്തേക്കാളേറെ ദോഷവും ചെയ്യും.
എന്നാല്‍ മഹാമുനിമാരുടെ ദര്‍ശനങ്ങളില്‍ എന്തുകൊണ്ടും ഉന്നതസ്ഥാനത്ത് നില്‍ക്കുന്ന മഹനീയമായ രേഖാശാസ്ത്രം അതിന്റെ എല്ലാ രീതിയിലുമുള്ള പരിപാവനതയോടെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് ശ്രീ ജയനാരായണ്‍ജി. അദ്ദേഹത്തിന്റെ രേഖാശാസ്ത്രം അമൂല്യശാസ്ത്രമെന്ന ഗ്രന്ഥം അല്പജ്ഞാനികളായ രേഖാശാസ്ത്രജ്ഞന്മാര്‍ക്കും ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്ന ജനസമൂഹത്തിനും ഈ രംഗത്ത് ഗവേഷണതാല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വളരെ പ്രയോജനപ്രദമായ ഒരു ഗ്രന്ഥമാണ്.
തനിക്ക് അനുഭൂതമായ അനുഭവങ്ങളെ അതാരുടേതുതന്നെയായാലും സമാധാനപൂര്‍ണ്ണമായ ഭാഷയില്‍ പ്രതിപാദിച്ചും ആശങ്കാകുലമായ മനസുകളില്‍ ശാന്തിനിറയ്ക്കുന്ന അതേ വാഗ്ചാതുരി തന്നെയാണ് അദ്ദേഹം തന്റെ ഗ്രന്ഥത്തിലും പ്രയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ രേഖാശാസ്ത്രം അമൂല്യശാസ്ത്രമെന്ന ഗ്രന്ഥം ഓരോ വ്യക്തിയും കൈയ്യില്‍ കരുതേണ്ടത് തന്നെയാകുന്നു
Reviews
There are no reviews yet.