Description
വത്സല മോഹന്‍
പത്താം നൂറ്റാണ്ടുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഇന്ത്യ ഭരിച്ചിരുന്ന ചന്ദേല രജപുത്രരാജാക്കന്മാരുടെ സാംസ്കാരിക തലസ്ഥാനമായിരുന്നു ഖജുരാഹൊ. യുനസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളില്‍ പ്രമുഖസ്ഥാനമുള്ള ഖജുരാഹൊ മധ്യപ്രദേശിലെ ഛത്തര്പൂര് ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്. ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികളുടെ പ്രധാന ആകര്ഷണകേന്ദ്രമാണിത്. സഞ്ചാരികളെ ഖജുരാഹൊവിലേക്ക് ആകര്‍ഷിക്കുന്നത് അവിടത്തെ ഹിന്ദു-ജെയ്ന്‍ ക്ഷേത്രസമുച്ചയങ്ങളിലെ വൈവിധ്യമാര്‍ന്ന ശില്പചാതുരിയാണ്. മധ്യകാലഘട്ടത്തില്‍ പണിതീര്‍ത്ത ഈ ക്ഷേത്രങ്ങളില്‍ കാണുന്ന രതിശില്പങ്ങള് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നു. ഇരുന്നൂറ് വര്‍ഷങ്ങള്‍ കൊണ്ട് പണിതീര്‍ത്ത ഈ ക്ഷേത്രസമുച്ചയങ്ങളുടെ നിര്‍മിതിക്ക് പിന്നിലുള്ള ഉദ്ദേശ്യം എന്തായിരുന്നുവെന്നത് ഇന്നും ചര്‍ച്ചാവിഷയമായി നിലനില്ക്കുന്നു.