Description
പ്രണയം, സ്വാതന്ത്ര്യം, ആസക്തി…നിങ്ങളെ വശീകരിച്ച് എന്നേക്കുമായി തളച്ചിടുന്ന ഒരു വായനാനുഭവം.
പ്രശസ്ത സംരംഭകനായ ക്രിസ്റ്റ്യന്‍ ഗ്രേയുമായുള്ള അഭിമുഖസംഭാഷണം സാഹിത്യവിദ്യാര്‍ഥിനിയായ അനസ്താസ്യ സ്റ്റീലിനെ അയാളിലേക്ക് ആകര്‍ഷിക്കുന്നു. സാഹചര്യങ്ങള്‍ അവര്‍ തമ്മിലുള്ള കണ്ടുമുട്ടലുകള്‍ സാധ്യമാക്കുന്നു.
നിഷ്കളങ്കയായ അന തന്റെയുള്ളില്‍ ഗ്രേയോടു തോന്നുന്ന വികാരത്തില്‍ സ്വയം അദ്ഭുതപ്പെടുന്നു. തന്നില്‍നിന്നും അകലംപാലിക്കാന്‍ അയാള്‍ ആവശ്യപ്പെടുമ്പോഴും അത് അവളെ അയാളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണു ചെയ്യുന്നത്.
പക്ഷേ ഗ്രേയുടെ മനസ്സില്‍ ലോലഭാവത്തിനൊപ്പം വ്യത്യസ്തമായൊരു പരുക്കന്‍ഭാവവും അയാളുടെ നിയന്ത്രണരേഖയ്ക്കരികില്‍ നില്‍ക്കുകയാണ്. തീവ്രമായപ്രണയത്തിലേക്കവര് നീങ്ങുമ്പോള്‍ അന അയാളുടെ ആരും അറിയാത്ത രഹസ്യങ്ങള്‍ കണ്ടെത്തുകയാണ്, ഒപ്പം അവളുടെ സ്വന്തം ആഗ്രഹങ്ങളെയും.
Reviews
There are no reviews yet.