Description
ഡോ. ടി.ടി. ശ്രീകുമാര്‍
സാംസ്കാരിക വിശകലനങ്ങള്‍
ഡോ. ടി.ടി. ശ്രീകുമാറിന്റെ ആശയ സമൃദ്ധമായ രചനകളും നിര്‍ഭയമായ പ്രഭാഷണങ്ങളും സാമൂഹിക നീതിക്കുവേണ്ടി ശബ്ദിക്കുന്ന ലോകമെമ്പാടുമുള്ള സിവില്‍സമൂഹ പ്രസ്ഥാനങ്ങളില്‍നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടുകൊണ്ട് രൂപം കൊണ്ടവയാണ്. ആനുകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സാംസ്കാരിക വിശകലനങ്ങള്‍ അധികാരഘടനകളെ വെല്ലുവിളിക്കുന്നതിലും പലപ്പോഴും നിശബ്ദരാക്കപ്പെടുന്നവര്ക്കു വേണ്ടി വാദിക്കുന്നതിലും ഒരു ചിന്തകന്റെ രാഷ്ട്രീയമായ സമര്പ്പണത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു. ഈ പുസ്തകത്തിലെ ലേഖനങ്ങളും സുദീര്‍ഘമായ അഭിമുഖവും അദ്ദേഹത്തിന്റെ സാര്‍വ്വലൗകിക സാംസ്കാരിക-രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ചു സ്വയം സംസാരിക്കുന്നവയാണ്.