Description
മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും
കിഷോർകുമാർ
ഒട്ടും അനുകൂലമല്ലാത്ത നമ്മുടെ സമൂഹികാന്തരീക്ഷത്തിൽ ജീവനൊടുക്കിയും നാടുവിട്ടും രഹസ്യ ജീവിതത്തിലൊളിച്ചും സ്വവർഗപ്രേമികൾ അപ്രത്യക്ഷരാവുകയായിരുന്നു. കമിങ് ഔട്ട് നടത്തി പുറത്തു വരുന്നവരുടെ ജീവിതം പുതിയ പ്രതിസന്ധികൾ നേരിടും. ഈ പ്രതിസന്ധികളെ അതി ജീവിച്ചുകൊണ്ടാണ് കിഷോർകുമാർ തന്റെ ജീവിതം മറ്റുള്ളവർക്കായി തുറന്നുവെക്കുന്നത്. കുട്ടിക്കാലം മുതലുള്ള സ്വന്തം അനുഭവങ്ങളെ ഉൾക്കാഴ്ചയോടെ വിലയിരുത്തുകയും അതേ സമയം അന്വേഷണത്തിലൂടെയും പഠനത്തിലൂടെയും അത് വിപുലപ്പെടുത്തി മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാനുള്ള ശ്രമമാണിതിലുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഉണ്ടായിട്ടുള്ള തീവ്രമായ അനുഭവങ്ങളും പ്രയാസങ്ങൾ തരണം ചെയ്തു പുറത്തുവരാനുള്ള ആർജ്ജവവും ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റുള്ളവർക്ക് പ്രചോദനമാ കുമെന്നത് ഈ പുസ്തകം കാലികപ്രസക്തിയുള്ളതാക്കുന്നു.
-ഡോ. എ.കെ. ജയശ്രീ