Description
മുരീദ് ബർഗൂതി
പരിഭാഷ: അനിത തമ്പി
കൈയെത്തുന്നിടത്ത് ഉണ്ടാകേണ്ട പുസ്തകം, അതാണിത്, മറക്കാനരുതാത്ത ഓർമ്മകൾ, മൂർച്ചയേറിയ ഉൾക്കാഴ്ചകൾ, പേരിന്റെ കളികൾ, അനായാസേന ഒഴുകിവരുന്ന കഥകൾ, തീർപ്പുകളില്ല, ഉള്ളത് നാടുകടത്തലിന്റെ ഉത്കടമായ വേദന മാത്രം, എല്ലാം ഒരു യഥാർത്ഥ കവിയുടെ വാക്കുകളിൽ.
– ജോൺ ബെർജർ
ഇരുപത്തിയൊന്നാം വയസ്സിൽ ബിരുദപഠനത്തിനായി കയ്റോയിലേക്ക് പോയ മുരീദ് ബർഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. അടുത്ത മുപ്പതു വർഷക്കാലം വീടും നാടും നാളെയും നഷ്ടപ്പെട്ടവനായി ലോകത്തിന്റെ പലയിടങ്ങളിൽ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ആ അനുഭവത്തിന്റെ അതിതീവ്രമായ പറച്ചിലാണ് റാമല്ല ഞാൻ കണ്ടു എന്ന ആത്മകഥ. നിഷേധിക്കപ്പെട്ട ചരിത്രവും കാൽക്കീഴിൽനിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളുമില്ലാതെ കവിയായ ബർഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവർ സ്വന്തം ഓർമ്മകൾക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം
വായിക്കുന്നു.
ജീവിതത്തിൽ വിശ്വാസം ഉണർത്തുന്ന ആത്മകഥ.