Description
മാന്ത്രിക നോവല്‍
സുനില്‍ പരമേശ്വരന്
ധനം മോഹിച്ച് എന്തൊക്കെ ചെയ്തുകൂട്ടിയവള്‍, കുന്നുകൂട്ടിയ പണം കാടുപിടിക്കുന്നു. കണ്ണടച്ചാല്‍ കാടുകയറുന്ന ഭീകരദുരിതങ്ങള്. യൗവ്വന സ്വപ്നങ്ങള്‍… ആധുനിക ശാസ്ത്രം അംഗീകരിക്കാത്ത മരണാനന്തര ജീവിതത്തിലെ അതിശയിപ്പിക്കുന്ന അഥവാ ശാസ്ത്രത്തെപ്പോലും സ്തംഭിപ്പിക്കുന്ന പ്രേത-മാന്ത്രികശക്തിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അപൂര്വ്വകൃതിയാണ് രക്തകന്യക.
വെറും പ്രതികാരദാഹിയായി പൂര്‍വ്വകാല ശത്രുക്കളെ ക്രൂരവും ഭീകരവുമായി കൊലചെയ്യുന്ന ഒരു പ്രേതസാന്നിധ്യമല്ല രക്തകന്യക. ശാസ്ത്രത്തെയും അതിപ്രാചീനമായ തന്ത്രമാന്ത്രികതയെയും ഒരു നൂലില്‍ കോര്‍ത്തിണക്കി മാന്ത്രികതയുടെയും നിഗൂഢതയുടെയും ഇരുണ്ട ഇരുള് മാളങ്ങളിലൂടെ വായനക്കാരുടെ മനസ്സിനെ ഏകോപിച്ചുകൊണ്ടു പോകുന്ന മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരന്റെ തികച്ചും വ്യത്യസ്തമായ നോവല്‍.