Description
അംബുജം
ആഹ്ലാദത്തോടെ, ആവേശത്തോടെ എന്റെ പുസ്തകവണ്ടിയിതാ പുതിയ രൂപത്തിലും ഭാവത്തിലും പുറപ്പെടുകയാണ്. എല്ലാവരും അനുഗ്രഹിച്ചോളൂ… നിങ്ങളും കൂടെ പോരുന്നോ കൂട്ടുകാരേ…
കുട്ടികൾ നാളത്തെ ചരിത്രമെഴുതേണ്ടവരാണ്. ലോകത്ത് പല രാജ്യങ്ങളിലും കുട്ടികൾ പലവിധത്തിൽ കഷ്ടപ്പെടുന്നുണ്ട്. യുദ്ധം, പട്ടിണി, രോഗം, അതിക്രമങ്ങൾ… പുതുതലമുറ ഇങ്ങനെ ദയനീയമായ ജീവിതത്തെ നേരിടുന്നു.
എൻഡോസൾഫാൻ ബാധിച്ച കുട്ടികൾക്ക് വായിക്കാനായി പുസ്തകങ്ങൾ നല്കാനുള്ള പുസ്തകവണ്ടിയുണ്ടാക്കുന്ന കൗസുപ്പാറുവിന്റെ കഥയാണിത്. അവൾക്കു കൂട്ടായി അല്ല, മുത്താപ്പി, ജവാൻ, മുത്തശ്ശി എല്ലാവരുമുണ്ട്.
കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും അർപ്പണബോധവും വളർത്തുന്ന പുസ്തകം.